പൊലീസ് സർവ്വകലാശാല പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു

Published : Dec 15, 2022, 10:24 AM IST
പൊലീസ് സർവ്വകലാശാല പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു

Synopsis

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണ് പൊലീസിന് പ്രത്യേക സർവ്വകലാശാല  സ്ഥാപിക്കണമെന്ന  തീരുമാനമെടുത്തത്. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബായിരുന്നു പദ്ധതിയുടെ നോഡൽ ഓഫീസർ.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങാനിരുന്ന പൊലീസ് സർവ്വകലാശാല സർക്കാർ ഉപേക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പൊലീസിനായുള്ള സർവ്വകലാശാല എന്ന ആശയം ഉപേക്ഷിക്കാന്‍ ധാരണയായത്. 
ഫൊറൻസിക് വിഷയങ്ങൾ പഠിക്കാൻ യൂണിഫോം സേനകൾക്ക് പ്രത്യേക സർവ്വകലാശാല സ്ഥാപിക്കാനായിരുന്നു തീരുമാനം. പൊലീസിന് പ്രത്യേക സർവ്വകലാശാല വേണ്ടെന്ന് ഡിജിപി അനില്‍ കാന്ത് യോഗത്തെ അറിയിച്ചു. 

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണ് പൊലീസിന് പ്രത്യേക സർവ്വകലാശാല  സ്ഥാപിക്കണമെന്ന  തീരുമാനമെടുത്തത്. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബായിരുന്നു പദ്ധതിയുടെ നോഡൽ ഓഫീസർ. അഞ്ച് വര്‍ഷത്തോളം പഠനം നടത്തി അലക്സാണ്ടർ ജേക്കബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നോഡൽ ഓഫീസർ നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിലാണ് പ്രത്യക സർവ്വ കലാശാല വേണ്ടന്ന് തീരുമാനിച്ചത്. സർവ്വകലാശാലയെ കുറിച്ച് പഠിക്കാൻ ഇതേ വരെ 15 ലക്ഷം രൂപയാണ് ചെലവാക്കിയത്. 

പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന്റെ ഭാഗമായി പ്രഫഷനൽ മികവിനു വേണ്ടിയുള്ള ബിരുദ കോഴ്സുകളാണ്  സര്‍വ്വകലാശാലയില്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു സര്‍വ്വകലാശാലയുടെ ആവശ്യമില്ലെന്നായിരുന്നു ഡിജിപി ആഭ്യന്തര വകുപ്പിനെ അറിയിച്ചത്. ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ പൊലീസ് സർവകലാശാലകളുണ്ട്. കേന്ദ്ര  പൊലീസ് അക്കാദമിയുടെ ഭാഗമായി കേന്ദ്ര പൊലീസ് സർവകലാശാലയുമുണ്ട്.സമാന മോഡലില്‍ കേരളത്തിലും സര്‍വ്വകലാശാല സ്ഥാപിക്കാനായിരുന്നു പദ്ധതി.

Read More : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ടോക്കണ്‍ രജിസ്ട്രേഷന്‍, എക്സാം പൊസിഷൻ ലിസ്റ്റ് എന്നിവയറിയാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട
കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ