
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും സ്റ്റേറ്റ് അറ്റോർണി അസൗകര്യം അറിയിച്ചതിനെ തുടർന്ന് വാദം മാറ്റി വെക്കുകയായിരുന്നു.
അപ്പീലിൽ തീർപ്പുണ്ടാക്കുന്നത് വരെ സിംഗിൾ ബഞ്ച് വിധി നടപ്പാക്കുന്നത് നിർത്തി വെക്കാൻ ഡിവിഷൻ ബഞ്ച് കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സർക്കാരിന് വേണ്ടി ജില്ലാ കലക്ടറാണ് അപ്പീൽ നൽകിയിട്ടുള്ളത്. പള്ളി ഏറ്റെടുക്കുന്നതിനുള്ള കർമ്മ പദ്ധതി മുദ്രവെച്ച കവറിൽ സർക്കാർ നേരത്തെ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
വിധി നടപ്പാക്കാൻ ഒരു മാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ വിധി നടപ്പാക്കാത്തതിന് ജില്ലാ കളക്ടർ എസ് സുഹാസിനെതിരായ കോടതിയലക്ഷ്യ ഹർജി സിംഗിൾ ബഞ്ച് വിധി പറയാൻ മാറ്റിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam