പക്ഷിപ്പനി: പക്ഷികളെ നശിപ്പിക്കുന്നത് തുടരും; പ്രതിഷേധം ശക്തമായാല്‍ പൊലീസ് സംരക്ഷണം നല്‍കും

By Web TeamFirst Published Mar 11, 2020, 12:54 AM IST
Highlights

 ദ്രുതകര്‍മ്മ സേനക്കൊപ്പം വാര്‍ഡ് കൗണ്‍സിലറും പൊലീസ് ഓഫീസറും ഇന്നുമുതലുണ്ടാകും

കോഴിക്കോട്: കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. നാട്ടുകാരുടെ പ്രതിഷേധം ശക്തമായാല്‍ കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കൊപ്പം വാര്‍ഡ് കൗണ്‍സിലറും പൊലീസ് ഓഫീസറും ഇന്നുമുതലുണ്ടാകും. പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ  നിയമപടപടി സ്വീകരിക്കുമെന്ന്  ജില്ലാ കളക്ടര‍് അറിയിച്ചു.  ഇന്നലെ 1266 പക്ഷികളെയാണ് ദ്രുതകര്‍മ്മ സേന നശിപ്പിച്ചത്.

click me!