കെ-ഡിസ്ക് തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും ചേർന്നുള്ള പദ്ധതി, ലക്ഷ്യം 20 ലക്ഷം പേർക്ക് തൊഴിൽ: മുഖ്യമന്ത്രി

By Web TeamFirst Published Feb 9, 2021, 4:31 PM IST
Highlights

തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി നൽകുകയാണ് പോർടലിന്റെ പ്രധാന ലക്ഷ്യം. അഭ്യസ്തവിദ്യർക്ക് തൊഴിൽ കണ്ടെത്താനുള്ള പശ്ചാത്തല സൗകര്യമൊരുക്കും. ജോലിയിൽ വിജയിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകും

തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് കേരള നോളജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും ഒത്തു ചേർന്നുള്ള പദ്ധതിയിലൂടെ യോഗ്യത ഉണ്ടായിട്ടും തൊഴിൽ ലഭിക്കാതെ വീടുകളിൽ ഇരിക്കുന്നവർക്കും തൊഴിൽ അവസരം ഒരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി നൽകുകയാണ് പോർടലിന്റെ പ്രധാന ലക്ഷ്യം. അഭ്യസ്തവിദ്യർക്ക് തൊഴിൽ കണ്ടെത്താനുള്ള പശ്ചാത്തല സൗകര്യമൊരുക്കും. ജോലിയിൽ വിജയിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകും. ഇവരെ ആഗോള തലത്തിൽ പരിചയപ്പെടുത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!