'സർക്കാർ പദ്ധതികൾ അർഹരിലേക്ക് എത്തിക്കാൻ പ്രത്യേക ശ്രദ്ധ നൽകും': നിയുക്ത മന്ത്രി ഒ. ആർ. കേളു

Published : Jun 21, 2024, 08:19 AM IST
'സർക്കാർ പദ്ധതികൾ അർഹരിലേക്ക് എത്തിക്കാൻ പ്രത്യേക ശ്രദ്ധ നൽകും': നിയുക്ത മന്ത്രി ഒ. ആർ. കേളു

Synopsis

ഭൂമി വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി ആദിവാസി വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ നിരന്തരശ്രമം ഉണ്ടാകുമെന്നും ഒ.ആർ കേളു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു 

തിരുവനന്തപുരം: സർക്കാർ പദ്ധതികൾ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്ന് നിയുക്ത മന്ത്രി ഒ.ആർ.കേളു. ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യം. പഞ്ചായത്ത് അംഗം ആയത് മുതൽ ഇതാണ് ശീലം. ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നിൽ വയനാട്ടിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല. ഭൂമി വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി ആദിവാസി വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ നിരന്തരശ്രമം ഉണ്ടാകുമെന്നും ഒ.ആർ കേളു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'