
തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗശാലകള്‍ അണുവിമുക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി. വളര്‍ത്തുമൃഗങ്ങളുടെ കൂടുകളും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് വീട്ടുകാര്‍ മുന്‍കൈ എടുത്ത് ചെയ്യണമെന്നും. തദ്ധേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൃഗശാലയിലെ ജീവനക്കാരനില്‍ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായതെന്നാണ് മൃഗശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ മൃഗശാലകള്‍ക്കും ജാഗ്രതനിര്‍ദേശം നല്‍കിയിരുന്നു..
നാല് വയസ്സുകാരിയായ നാദിയ എന്ന പെണ്‍കടുവയ്ക്കായിരുന്നു അമേരിക്കയില്‍ കോവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയ്ക്ക് വരണ്ട ചുമയുണ്ടായിരുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗമാണെന്ന് വ്യക്തമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam