വളമാക്കാന്‍ കരുതിയ മത്സ്യമടക്കം ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വില്‍പനയ്ക്ക് എത്തി: പിണറായി വിജയന്‍

By Web TeamFirst Published Apr 7, 2020, 6:30 PM IST
Highlights

സംസ്ഥാനത്ത് നടന്ന വ്യാപക പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്. വളമാക്കാന്‍ മാറ്റി വച്ച മത്സ്യം പോലും ലോക്ക് ഡൌണ്‍ കാലത്ത് വിപണിയിലേക്ക് എത്തി. 

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ കാലത്ത് സംസ്ഥാനത്ത് വ്യാപകമായി ഉപയോഗ ശൂന്യമായ മത്സ്യം വില്‍പനയ്ക്ക് എത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നടന്ന വ്യാപക പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്. വളമാക്കാന്‍ മാറ്റി വച്ച മത്സ്യം പോലും ലോക്ക് ഡൌണ്‍ കാലത്ത് വിപണിയിലേക്ക് എത്തി. അത്തരം മത്സ്യം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും , അമിത വില ഈടാക്കലും തടയുന്നതിന് പരിശോധനകള്‍ തുടരുന്നു. 326 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 144 ഇടങ്ങളിൽ നടപടികള്‍ക്ക് ശുപാര്‍ശ നൽകുകയും ചെയ്തു. നേരത്തെ രണ്ട് മാസത്തോളം പഴക്കമുള്ള മത്സ്യം വരെ വിപണിയില്‍ എത്തിയിരുന്നു. 

ഓപ്പറേഷന്‍ സാഗര്‍ റാണി; ആരോഗ്യവകുപ്പ് 2865 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

തമിഴ്നാട്ടിൽ വിൽക്കാന്‍ പറ്റാത്തത് കേരളത്തിലേക്ക്, കൊല്ലത്ത് വീണ്ടും പഴകിയ മത്സ്യം പിടികൂടി

ഓപ്പറേഷൻ സാഗർ റാണി; 350 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ പഴകിയ മത്സ്യം പിടികൂടി

click me!