ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍, 10 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ ധനവകുപ്പ് അനുമതി വേണം

Published : Feb 20, 2023, 07:01 PM ISTUpdated : Feb 20, 2023, 09:14 PM IST
ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍, 10 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ ധനവകുപ്പ് അനുമതി വേണം

Synopsis

നേരത്തെ ഈ പരിധി 25 ആയിരുന്നു. പ്രതിസന്ധി കടുത്തതോടെയാണ് തീരുമാനം.

തിരുവനന്തപുരം: ധനഞെരുക്കം രൂക്ഷമായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷത്തിന് മുകളിൽ ട്രഷറി ബില്ല് മാറി എടുക്കണമെങ്കിൽ ഇനി മുതൽ ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു ഇതുവരെ നിയന്ത്രണം. ട്രഷറി സോഫ്റ്റ് വെയറില്‍ ആവശ്യമായ  മാറ്റങ്ങള്‍ വരുത്തണമെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്‍റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിനുശേഷമായിരുന്നു പരിധി ഉയര്‍ത്തിയത്.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും