എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഇടപെടല്‍: പിന്നോട്ടില്ലെന്ന് ധനമന്ത്രി, പ്രതിഷേധിക്കാന്‍ പ്രതിപക്ഷം

By Web TeamFirst Published Feb 8, 2020, 7:50 PM IST
Highlights

അധ്യാപകനിയമന നിയന്ത്രണവും ജീവനക്കാരുടെ പുനർവിന്യാസവും വലിയ പ്രതിഷേധങ്ങൾക്കിടയാകുമ്പോഴും ധനമന്ത്രി ഉറച്ചുതന്നെ.

തിരുവനന്തപുരം: എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന  ബജറ്റ് പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം അധ്യാപക നിയമനം അടക്കമുളള വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. അധ്യാപകനിയമന നിയന്ത്രണവും ജീവനക്കാരുടെ പുനർവിന്യാസവും വലിയ പ്രതിഷേധങ്ങൾക്കിടയാകുമ്പോഴും ധനമന്ത്രി ഉറച്ചുതന്നെ. അനധികൃത നിയമനങ്ങൾ നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കാമെന്നാണ് പ്രതിപക്ഷത്തിന് മന്ത്രിയുടെ വെല്ലുവിളി

തിങ്കളാഴ്ച കെപിസിസി യോഗം ചേർന്ന് സമരപരിപാടി തീരുമാനിക്കും. അധ്യാപക നിയമനത്തിലെ ഇടപെടലിനെതിരെ മാനേജ്‍മെന്‍റുകള്‍ നിയമ നടപടിക്കൊരുങ്ങുമ്പോള്‍ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷനീക്കം. സർക്കാർ ജീവനക്കാരുടെ പുനർവിന്യാസത്തിനെതിരെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ പ്രതിഷേധത്തിലാണ്. ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികളും സമരത്തിന് തയ്യാറെടുക്കുകയാണ്. കടകളിൽ ജിഎസ്ടി പരിശോധന വ്യാപകമാക്കിയാൽ ഉദ്യോഗസ്ഥരെ തടയുമെന്നാണ് മുന്നറിയിപ്പ്.

Read More: എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടും; അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കും...

 

click me!