കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം: സർക്കാർ വിശദീകരണം തൃപ്തികരം, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ടിക്കറാം മീണ

Published : Mar 30, 2019, 03:20 PM IST
കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം: സർക്കാർ വിശദീകരണം തൃപ്തികരം, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ടിക്കറാം മീണ

Synopsis

കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ 

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീട്ടുന്നതിലുള്ള സര്‍ക്കാരിന്‍റെ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.

ഉത്തരവ് അടിയന്തരമായി പുറത്തിറക്കണമെന്നായിരുന്നു  സര്‍ക്കാരിന്‍റെ ആവശ്യം. കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം സബന്ധിച്ച് ടീക്കാനം മീണ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിരുന്നു . കർഷകരുടെ ദുരിതവും ദയനീയാവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാൻ മന്ത്രി സഭ തീരുമാനിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം . 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎയെ കുടുക്കാൻ 'തീവ്രവാദ' കെണി; പിന്നിൽ വൻസംഘം? വെർച്വൽ അറസ്റ്റ് തട്ടിപ്പ് സംഘം വിളിച്ചത് മുംബൈയിൽ നിന്നെന്ന് കണ്ടെത്തി
Malayalam news live: ടൗൺഷിപ്പ് സന്ദർശനം; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം