
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീണ്ടും രംഗത്തെത്തി.
അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ആളുമായി ഒരു സംവാദത്തിനും ഇല്ലെന്ന് ഗവർണർ പറഞ്ഞു. അക്രമികളെയും ഗുണ്ടകളെയും മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നെന്ന് ആവർത്തിച്ച ഗവർണർ, എസ്എഫ്ഐ പ്രവര്‍ത്തകരെയും വിമര്‍ശിച്ചു. സെനറ്റ് അഗങ്ങളെ തടയാൻ എന്ത് അധികാരമാണ് എസ്എഫ്ഐക്ക് ഉള്ളതെന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചോദിച്ചു. സുപ്രീംകോടതി ഉത്തരവിട്ടിട്ടും സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നത് സർക്കാർ അവസാനിപ്പിച്ചില്ല. അത് തുടരാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam