സുപ്രീം കോടതി 'വിശുദ്ധ പശു', സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Published : Nov 10, 2023, 03:32 PM IST
സുപ്രീം കോടതി 'വിശുദ്ധ പശു', സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Synopsis

പെൻഷൻ കൊടുക്കാൻ കാശില്ലെന്ന് കേരളാ ഹൈക്കോടതിയിൽ പറയുന്ന സംസ്ഥാന സർക്കാരാണ് ധൂർത്ത് നടത്തുന്നതെന്നും ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ധനബില്ല് അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാനാവില്ല. തനിക്ക് നിയമം ലംഘിക്കാൻ കഴിയില്ല. പൗരത്വ നിയമ ഭേദഗതിയിലും സർക്കാർ ഇത് തന്നെയാണ് ചെയ്തത്. പെൻഷൻ കൊടുക്കാൻ കാശില്ലെന്ന് കേരളാ ഹൈക്കോടതിയിൽ പറയുന്ന സംസ്ഥാന സർക്കാരാണ് ധൂർത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ എല്ലാ നിയമലംഘനങ്ങളും അംഗീകരിക്കണം എന്നാണോ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ പെൻഷൻ പലർക്കും കൊടുക്കുന്നില്ല. എന്നാൽ രണ്ടുവർഷം പൂർത്തിയാക്കിയ മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കുന്നില്ലേ? സർക്കാർ ധൂർത്ത് നിർത്തണം. രണ്ടുവർഷം മാത്രം മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫ് ആയവർക്ക് പെൻഷൻ നൽകുന്നത് തടയാൻ നിയമം കൊണ്ടുവരണം. സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ നിന്നും സർവകലാശാലകളെ രക്ഷിക്കണം. മുഖ്യമന്ത്രി തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ താൻ എന്തു ചെയ്യുമെന്നും ഗവർണർ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്