രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Published : Dec 11, 2022, 09:32 AM ISTUpdated : Dec 11, 2022, 10:40 AM IST
രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Synopsis

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന 'ക്രിസ്മസ് വിരുന്ന്' പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിച്ചു. സർക്കാരും രാജ്ഭവനും തമ്മിൽ തുടരുന്ന പോരിനിടെയാണിത്. ഈ മാസം 14 നാണ് പരിപാടി. കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.

പ്രധാനപ്പെട്ട ആഘോഷ പരിപാടികൾ നടക്കുമ്പോൾ ഇത്തരം വിരുന്ന് രാജ്ഭവനിലും മറ്റും സംഘടിപ്പിക്കാറുണ്ട്. പോര് നടക്കുമ്പോൾ ഓണം വാരാഘോഷത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന പതിവിൽ നിന്ന് ഗവർണറെ സർക്കാർ ഒഴിവാക്കിയിരുന്നു. ഈ എതിർപ്പ് നിൽക്കുന്ന സാഹചര്യത്തിലാണ് വിരുന്നിലേക്ക് ഗവർണർ സർക്കാരിനെ ക്ഷണിച്ചിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി