
ദില്ലി: മരട് ഫ്ലാറ്റ് പൊളിച്ച് മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വക്ഷിയോഗം അഭിപ്രായം തേടൽ മാത്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വ കക്ഷിയോഗത്തിൽ പരിഹാരം പ്രതീക്ഷിക്കരുത്. അത് സര്‍വകക്ഷിയോഗത്തിൽ എടുക്കാനാകില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഫ്ലാറ്റ് പൊളിച്ച് മാറ്റുന്ന കാര്യത്തിൽ തീരുമാനം വരേണ്ടത് കോടതിയിൽ നിന്ന് തന്നെയാണ്. താമസക്കാരുടെ ആശങ്കയിൽ പങ്കുചേരുന്നു. കോടതിയുടെ പരിഗണനയിൽ ഉള്ള ഒരു വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
ഫ്ലാറ്റുടമകളുടെ ആശങ്കയകറ്റാൻ എന്താണ് ചെയ്യുക എന്ന കാര്യത്തിലാണ് സർക്കാരും ശ്രമിക്കുന്നത് .വിഷയം പുനപരിശോധിക്കുന്നതടക്കം എല്ലാ കാര്യങ്ങളും പ്രശ്നങ്ങളും ജഡ്ജിമാരെ ധരിപ്പിക്കാനാകും എന്നാണ് വിശ്വസിക്കുന്നത്. മരടിൽ നേരത്തെ സംഭവിച്ച കാര്യങ്ങളിലേക്ക് ഇപ്പോൾ പോകേണ്ട സമയമല്ല. ആ കാര്യങ്ങൾ പിന്നീട് വിശദമായി പരിശോധിക്കേണ്ടതാണെന്നും ഗവര്‍ണര്‍ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam