'എംജിയില്‍ ക്രമവിരുദ്ധ സംഭവങ്ങളുണ്ടായി' ; ആ‍ഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

By Web TeamFirst Published Dec 5, 2019, 6:22 PM IST
Highlights

അതേസമയം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ചോദിച്ചു. 

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ  ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിൻഡിക്കേറ്റ് സമ്മതിച്ചുകഴിഞ്ഞു. തെറ്റു തിരുത്താൻ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനെ മറ്റുള്ളവർ ഏതു തരത്തിൽ വ്യാഖ്യാനിക്കുന്നു എന്ന കാര്യം തനിക്കറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ചോദിച്ചു. 

സംഭവത്തില്‍ കൃത്യമായ വിശദീകരണം  ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ ഡോ പ്രഗാഷിനെതിരെ ഒരു നടപടിയും സര്‍വ്വകലാശാല ഇതുവരെ സ്വീകരിച്ചിരുന്നില്ല. മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ തള്ളിക്കളഞ്ഞു എന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. 
 

click me!