കാറിലിടിക്കണ്ട, എന്നെ ഇടിക്കണമെങ്കിൽ ഞാൻ പുറത്തിറങ്ങാം: കരിങ്കൊടി കാട്ടിയ എസ്എഫ്ഐക്കാരോട് ഗവര്‍ണര്‍

Published : Jan 24, 2024, 07:15 PM IST
കാറിലിടിക്കണ്ട, എന്നെ ഇടിക്കണമെങ്കിൽ ഞാൻ പുറത്തിറങ്ങാം: കരിങ്കൊടി കാട്ടിയ എസ്എഫ്ഐക്കാരോട് ഗവര്‍ണര്‍

Synopsis

കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു

പാലക്കാട്: പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പാലക്കാട് കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. സര്‍വകലാശാലകളിലെ സംഘപരിവാര്‍വത്കരണത്തിനെതിരെ തുടരുന്ന പ്രതിഷേധമാണ് ഇന്നും നടന്നത്. പിന്നാലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകൾ. അവരോട് തനിക്ക് സഹതാപം മാത്രമേയുള്ളൂ. അവരെന്റെ കാറിൽ ഇടിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല. എന്നെ ഇടിക്കണമെന്നാണ് അവരുടെ ആവശ്യമെങ്കിൽ താൻ കാറിന് പുറത്തിറങ്ങാമെന്നും ഗവര്‍ണര്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി