ദില്ലി സന്ദർശനം കഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും

Published : Nov 20, 2022, 08:47 AM ISTUpdated : Nov 20, 2022, 08:54 AM IST
ദില്ലി സന്ദർശനം കഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും

Synopsis

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദില്ലി: ദില്ലി സന്ദർശനം കഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിന് ശേഷം ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തുന്നത്. കുഫോസ് വിസിക്കും പ്രിയാ വർഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് നീക്കം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അയച്ച ഓ‍ർഡിനൻസുകൾ ഇനിയും ഒപ്പിടാതെ രാജ് ഭവനിൽ കെട്ടികിടക്കുകയാണ്. ഇന്ന് കേരളത്തിൽ എത്തുന്ന ആരിഫ് മുഹമ്മദ് ഖാൻ 26ന് ഗോവയിലേക്ക് പോകും. ഗോവ ഗവർണ‌ർ പി.എസ്.ശ്രീധരൻ പിള്ളയുടെ ഗോവ സന്പൂർണ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കും.

അതിനിടെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമനം സംബന്ധിച്ച് ഇടതുപക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ദില്ലിയില്‍ പ്രതികരിച്ചു. മുൻകാലങ്ങളിൽ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ പോലും മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവവര്‍ണര്‍ പറഞ്ഞു. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്ന് കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. 

Read More : ആക്രമിക്കപ്പെടുമെന്ന് ഭയം; താഴേത്തട്ടിലുള്ള ജഡ്ജിമാർ ജാമ്യം അനുവദിക്കാൻ മടിക്കുന്നതായി ചീഫ് ജസ്റ്റിസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി