​Governor : ഗുരുതര പ്രശ്നങ്ങളുണ്ട്, സർക്കാരുമായി ഏറ്റുമുട്ടലിനില്ല; ചാൻസിലർ സ്ഥാനമൊഴിയാമെന്നാവർത്തിച്ച് ​ഗവർണർ

Web Desk   | Asianet News
Published : Dec 30, 2021, 07:53 PM IST
​Governor : ഗുരുതര പ്രശ്നങ്ങളുണ്ട്, സർക്കാരുമായി ഏറ്റുമുട്ടലിനില്ല; ചാൻസിലർ സ്ഥാനമൊഴിയാമെന്നാവർത്തിച്ച് ​ഗവർണർ

Synopsis

പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉൾപ്പെടുന്ന കാര്യങ്ങൾ ഉണ്ട്. ചില കാര്യങ്ങൾ തനിക്ക് അറിയാം. പക്ഷേ രാജ്യത്തിന്റെ അന്തസ്സ് മാനിച്ചു വെളിപ്പെടുത്തുന്നില്ല എന്നും ​ഗവർണർ പറഞ്ഞു. 

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം ഒഴിയാമെന്നാവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Muhammed Khan) . സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. ഓർഡിനൻസ് കൊണ്ടു വന്നാൽ താൻ ഒപ്പിട്ട് നൽകാമെന്നും ​ഗവർണർ പറഞ്ഞു. 

എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല. ചർച്ചയ്ക്ക് തന്നെ ആരും സമീപിച്ചിട്ടില്ല, താൻ രാഷ്ട്രീയക്കാരനല്ല. അനിശ്ചിതാവസ്ഥയുടെ കാര്യമില്ല. ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടൻ ഒപ്പിടും. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കാര്യമില്ല. തെറ്റ് സംഭവിച്ചത്  താൻ തന്നെ സമതിച്ചതാണ്. വിമർശനങ്ങൾക്ക് ചില പരിധിയുണ്ട്.

സമൂഹ മാധ്യമങ്ങളിൽ അടക്കം പാർട്ടികളും യുവജനസംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് എതിരായ അധിക്ഷേപങ്ങൾ തടയാൻ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല. സർക്കാർ മാപ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളിൽ കാര്യമില്ല. അത്തരം ചോദ്യങ്ങൾ ഊഹാപോഹമാണ്. പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉൾപ്പെടുന്ന കാര്യങ്ങൾ ഉണ്ട്. 
ചില കാര്യങ്ങൾ തനിക്ക് അറിയാം. പക്ഷേ രാജ്യത്തിന്റെ അന്തസ്സ് മാനിച്ചു വെളിപ്പെടുത്തുന്നില്ല എന്നും ​ഗവർണർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്
പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ