
തിരുവനന്തപുരം : വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുളള അംഗങ്ങളുടെ സർക്കാർ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസാണ്. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം. ഉവിടെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നില്ല. വിജിലൻസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് പട്ടിക തിരിച്ച് അയച്ചത്. അത് സാധാരണ നടപടിയാണെന്നും ഗവർണർ വ്യക്തമാക്കി.
വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു
കോടതി നിർദേശിച്ചത് അനുസരിച്ചാണ് നാല് സർവകലാശാല വിസിമാർക്ക് ഹിയറിങ് നടത്തിയത്. തുടർ നടപടികൾക്ക് സമയമെടുക്കും. ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോൾ അതിൽ പ്രതികരിക്കേണ്ട സമയമല്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
പുറത്താക്കും മുന്നേ രാജി; ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ
മുബാറക് പാഷ സ്വയം ഒഴിയാൻ രാജിക്കത്ത് നൽകി
ഗവർണ്ണർ കടുപ്പിക്കുന്നതിനിടെയാണ് ഓപ്പൺ സർവ്വകലാശാല വിസി മുബാറക് പാഷ സ്വയം ഒഴിയാൻ രാജിക്കത്ത് നൽകിയത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു നാലു വിസിമാർക്ക് അവരുടെ ഭാഗം പറയാൻ രാജ്ഭവനിൽ ഹിയറിംഗ് വെച്ചത്. അതിന് കാത്ത് നിൽക്കാതെ കഴിഞ്ഞ ദിവസമാണ് പാഷാ രാജിക്കത്ത് നൽകിയത്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിങ്ങിന് വന്നത്. സംസ്കൃത വിസിയുടെ അഭിഭാഷകൻ ഓൺലൈൻ വഴി പങ്കെടുത്തു. യുജിസി ജോയിൻറ് സെക്രട്ടറിയും യുജിസിയുടെയും ഗവർണ്ണറുടെയും സ്റ്റാൻഡിംഗ് കൗൺസിൽമാരും ഹിയറിങ്ങിൽ ഉണ്ടായിരുന്നു. യുജിസി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങിൽ എടുത്ത നിലപാട്.
ആദ്യ വിസി എന്ന നിലക്ക് സർക്കാറിന് നേരിട്ട് നിയമിക്കാമെന്നായിരുന്നു ഡിജിറ്റൽ വിസിയുടെ വിശദീകരണം. കെടിയു വിസി. ഡോ.രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിൻറെ പേരിൽ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണ്ണർ മറ്റ് 11 വിസിമാർക്കെതിരെ നടപടി തുടങ്ങിയത്. ഇതിൽ നിലവിൽ ബാക്കിയുള്ള നാലുപേർക്കെതിരെയാണ് രാജ്ഭവൻ നീക്കം. യുജിസി റഗുലേഷൻ പ്രകാരം പാനൽ ഇല്ലാതെ ഒറ്റ പേരിൽ നിയമനമാണ് സംസ്കൃതവിസിക്കുള്ള കുരുക്ക്. ഓപ്പൺ, ഡിജിറ്റൽ വിസിമാരെ യുജിസി പ്രതിനിധിയില്ലാതെ സർക്കാർ നേരിട്ട് നിയമിച്ചതാണ് പ്രശ്നം. കാലിക്കറ്റ് വിസി നിയമനത്തിൽ ചീഫ് സെക്രട്ടറി സർച്ച് കമ്മിറ്റിയിലുണ്ടായതാണ് നിയമതടസ്സമായത്. പാഷയുടെ രാജിക്കത്തിലും ബാക്കി മൂന്ന് പേരുടെ വിശദീകരണത്തിലും ഇനി ഗവർണ്ണറുടെ നിലപാടാണ് സുപ്രധാനം. മാനദണ്ഡത്തിൽ വെള്ളം ചേർക്കാനാകില്ലെന്ന രാജ്ഭവൻ ആവർത്തിക്കുമ്പോൾ നാലുപേർക്കും പുറത്തേക്ക് പോകേണ്ടിവരും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam