പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ല; ഗവര്‍ണര്‍ കൊച്ചിയില്‍ നിന്ന് മടങ്ങി

Published : Apr 24, 2023, 09:38 AM ISTUpdated : Apr 24, 2023, 11:25 AM IST
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ല; ഗവര്‍ണര്‍ കൊച്ചിയില്‍ നിന്ന് മടങ്ങി

Synopsis

പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയിൽ സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ കൊച്ചിയില്‍ നിന്ന് മടങ്ങി. പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയിൽ സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചിയിലേത് രാഷ്ടീയ പരിപാടികളാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ കൊച്ചിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരണ പട്ടിക പുറത്ത് വന്നത്. പട്ടികയിൽ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നില്ല. കൊച്ചിയിൽ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാൽ ഗവർണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവർണർ ഇന്നലെ വൈകിട്ട് കൊച്ചിയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറെ ഒഴിവാക്കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീൽ നിന്നും എത്തിയത്. തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ഉണ്ടാകും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് സ്വീകരിക്കും. 

PREV
Read more Articles on
click me!

Recommended Stories

'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി', ആരോപണവുമായി ബിജെപി, നടന്നത് കോടികളുടെ അഴിമതിയെന്ന് ആരോപണം
'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം