'തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു, കണ്ണൂരിൽ സ്വജന പക്ഷപാതം'; ആഞ്ഞടിച്ച് ഗവർണർ

Published : Aug 16, 2022, 06:22 PM ISTUpdated : Aug 16, 2022, 06:36 PM IST
'തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു, കണ്ണൂരിൽ സ്വജന പക്ഷപാതം';  ആഞ്ഞടിച്ച് ഗവർണർ

Synopsis

ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിവാദത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവർണർ ആരോപിച്ചു. ചാൻസലർ ആയ തന്നെ ഇരുട്ടിൽ നിർത്തുന്നു. കണ്ണൂർ സർവകലാശാലയിൽ ഗുരുതര ചട്ട ലംഘനം നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. 

കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി. തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു. ചിലത് ഒളിപ്പിക്കാൻ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഇത് നിത്യ സംഭവം ആയിരിക്കുന്നു. ചട്ടലംഘന പരമ്പര തന്നെ  കണ്ണൂരിൽ  നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.  

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങൾ ഉണ്ടെന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്‍ധർ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറ‍ഞ്ഞു. 

തന്റെ കയ്യിൽ അധികാരം ഉള്ളിടത്തോളം കാലം ചട്ടലംഘനം അനുവദിക്കില്ലെന്ന് വിസി നിയമന ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗവർണർ മറുപടി നൽകി. സ്വജന പക്ഷപാതം അനുവദിക്കില്ല. സർക്കാരിന് എന്തും തീരുമാനിക്കാം, പക്ഷെ നിയമം ആകണമെങ്കിൽ ഗവർണർ ഒപ്പിടണം എന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. എന്തൊക്കെ നിർദേശങ്ങൾ വച്ചാലും ഗവർണർ ഒപ്പിട്ടാലേ നിയമം ആകൂ എന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷമയോടെ കാത്തിരിക്കൂ എന്ന് മറുപടി നൽകിയ ഗവർണർ
തുടർനടപടികളുടെ സൂചന നൽകി.

ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം; വിസി നിയമന സമിതിയുടെ ഘടന മാറ്റും

വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം. സെർച്ച് കമ്മിറ്റിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിർദ്ദേശിക്കും. മൂന്നംഗ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സർക്കാറിനെ താൽപര് മുള്ള വ്യക്തികളെ ഗവർണറെ മറികടന്ന് നിയോഗിക്കാനാണ് നീക്കം. ബിൽ വരുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

സർക്കാറിനെ നിരന്തരം വെള്ളം കുടിപ്പിക്കുന്ന ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. ചാൻസലറായ ഗവർണറുടെ അധികാരം വിസി നിയമനത്തിൽ കവരുന്ന ബില്ലിനാണ് കാബിനറ്റ് അംഗീകാരം നൽകിയത്. നിലവിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗവർണറുടെ പ്രതിനിധി, യുജിസി പ്രതിനിധി പിന്നെ സർവകലാശാല നോമിനി. ഇതിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും. ഒപ്പം കമ്മിറ്റിയിൽ സർക്കാറിന്‍റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി അഞ്ചാക്കി.

 

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു