
തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാലയിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനാണ് തനിക്കെതിരായ പ്രതിഷേധമെന്ന് ഗവർണർ വിമർശിച്ചു. ഒരു കൈ കൊണ്ട് പ്രവർത്തകരെ ഇറക്കിവിടുമെന്നും ഒരു കൈ കൊണ്ട് തടയാൻ പൊലീസിനെ വിടുമെന്നും ഗവർണർ കുറ്റപ്പെടുത്തി.
'അദ്ദേഹം നാടകകമ്പനിയുടെ സംവിധായകനായി മാറി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയുള്ള ഗവർണറുടെ പരിഹാസം. സർവ്വകലാശാലകളെ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള നഴ്സറികളാക്കാൻ നീക്കം നടന്നുവെന്നും അതിനെതിരെ നിന്നതിനാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നുമായിരുന്നു ഗവർണറുടെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam