ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന മനസിലായിട്ടില്ലെന്ന് യെച്ചൂരി

Web Desk   | Asianet News
Published : Jan 16, 2020, 09:21 PM ISTUpdated : Jan 16, 2020, 11:43 PM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന മനസിലായിട്ടില്ലെന്ന് യെച്ചൂരി

Synopsis

ഗവർണറുടെ നിലപാട് ദൗർഭാഗ്യമെന്ന് പറഞ്ഞ യെച്ചൂരി, സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങൾ എന്തെന്ന് ഗവർണർ  ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ലെന്നും പറഞ്ഞു

തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തുറന്ന പോരിലേക്ക് എത്തിയിരിക്കെ, ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി വിമർശിച്ചു.

ഗവർണറുടെ നിലപാട് ദൗർഭാഗ്യമെന്ന് പറഞ്ഞ യെച്ചൂരി, സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങൾ എന്തെന്ന് ഗവർണർ  ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ലെന്നും പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവർണർ നടത്തേണ്ടതെന്ന് പറഞ്ഞ യെച്ചൂരി, നിർഭാഗ്യവശാൽ അതിന് വിരുദ്ധമായ പരാമർശങ്ങൾ ആണ് ഗവർണർ നടത്തുന്നതെന്നും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്