Latest Videos

സില്‍വര്‍ലൈന്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിന് ഗവര്‍ണരുടെ കത്ത്, വിവാദങ്ങള്‍ക്കു മുമ്പെഴുതിയതെന്ന് വിശദീകരണം

By Web TeamFirst Published Jul 4, 2022, 3:02 PM IST
Highlights

മുഖ്യമന്ത്രി വിളിച്ച എം പി മാരുടെ യോഗത്തിന്‍റെ അജണ്ടയില്‍ ഗവര്‍ണരുടെ കത്ത് ഉള്‍പ്പെടുത്തി.സർക്കാരിന്‍റെ  വികസന പദ്ധതികളെ ഗവർണറായി ഇരിക്കെ എതിർക്കാനാവില്ല .ചട്ടങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ മാത്രമേ എതിർക്കാൻ കഴിയൂവെന്നും ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം:സിൽവർലൈനിനെതിരായ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്‍റെ എതിർപ്പും കേന്ദ്രത്തിന്‍റെ  താത്പര്യമില്ലായ്യും ഒക്കെ  ചർച്ചകളിൽ നിറയുമ്പോളാണ് ,ഗവർണർ തന്നെ പദ്ധതിക്കായി അയച്ച കത്ത് പുറത്തുവരുന്നത്. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്.പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും, ഡിപിആർ റെയിൽവേ ബോർഡിന്‍റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചാണ് കത്ത്. പദ്ധതിയുടെ അനുമതിക്കായി മന്ത്രി ഇടപെടണമെന്നാണ് കത്തിലെ അഭ്യർത്ഥന.ഇതിന് മുന്പ് 2020 ഡിസംബർ 24നും ഗവർണർ അന്ന് റെയിൽവേ മന്ത്രിയായിരുന്ന പീയുഷ് ഗോയലിനും ഇതേ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. കേരളത്തിന്‍റെ വികസന അജണ്ടകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഈ കത്തും ഉൾപ്പെടുത്തിയിരുന്നു.

കെ റെയിലിനെ അനുകൂലിച്ച്   കത്തെഴുതിയ കാര്യം ഓർക്കുന്നില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്. വിവാദങ്ങൾക്ക് മുൻപ് സർക്കാർ ആവശ്യപ്പെട്ടത് കൊണ്ട് എഴുതിയ കത്താണ്.ഒരു വർഷം മുൻപ്  രാജ് ഭവനിൽ വച്ച് പദ്ധതിയെ കുറിച്ചു വിശദീകരിച്ചതിന് ശേഷം സർക്കാർ കത്തയ്ക്കാൻ ആവശ്യപ്പെട്ടു .സർക്കാരിന്‍റെ  വികസന പദ്ധതികളെ ഗവർണറായ്‌ ഇരിക്കെ എതിർക്കാനാവില്ല .ചട്ടങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ മാത്രമേ എതിർക്കാൻ കഴിയൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സിൽവർലൈൻ; കല്ലിടലിന് ചെലവ് 1.33കോടി, 6744 കല്ലുകൾ സ്ഥാപിച്ചു;വിദേശവായ്പക്ക് കേന്ദ്ര ശുപാർശ-മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിക്ക് (silver line project)വേണ്ടിയുള്ള കല്ലിടലിന് (stone laying)ചെലവായത് 1.33കോടി (1.33 crore)രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).  19,691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  നിതി ആയോഗും കേന്ദ്ര റയിൽവേ മന്ത്രാലയവും ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാർശ നൽകിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

കെ റെയിൽ കോർപറേഷൻ വഴി തിരുവനന്തപുരം കാസർകോഡ് അർധ അതിവേഗ റെയിൽപാതയുടെ സാധ്യത പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. ഈ റിപ്പോർട്ട് റെയൽ വേ ബോർഡിന് സമർപ്പിച്ചു. തുടർന്ന് റെയിൽ മന്ത്രാലയം സിൽവർലൈൻ പദ്ധതിയുടെ പ്രീ ഇൻവെസ്റ്റ് ആക്സിവിറ്റീസ് ഉൾപ്പെടെ നടപടി തുടങ്ങുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിൻറെ കത്തിൽ നിക്ഷേപ പൂർവ പ്രവർത്തനങ്ങളുടെ കാര്യം പറയുന്നുണ്ട്. അതിൻറെ ഭാഗമായി സർവേ,ഭൂമി ഏറ്റെടുക്കൽ,ഭൂമി ഏറ്റെടുക്കുന്നതിനുളള ധനവിന്യാസം എന്നിവയാണ് തുടങ്ങിയത്. ഈ ജോലികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. 

Silver Line: 'സിൽവർ ലൈൻ നിർത്തി വച്ചിട്ടില്ല, മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ല': കെ റെയിൽ എംഡി

 

click me!