
കോട്ടയം: ഗവൺമെന്റ് സ്പോൺസേർഡ് സംരക്ഷണത്തിലാണ് ഗവർണറെന്ന് മന്ത്രി പി. രാജീവ്. സർക്കാർ ഒരുക്കിയ ബെൻസ് കാറടക്കം അത്യാധുനിക സൗകര്യങ്ങളാണ് ഗവർണർക്കുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന്റെ കടമ നിർവഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അല്ല ഗവർണർക്ക് ചാൻസലർ ചുമതല നൽകിയത്. ബിജെപിക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. സാമാന്യ ബോധമുള്ള ഒരു മനുഷ്യനും ഗവർണർ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വണ്ടിക്ക് മുന്നിൽ ചാടുന്ന ആളെ എന്തിനാണ് പിടിച്ചുമാറ്റുന്നതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി ചാകണമെന്നാണ് സുധാകരൻ ആഗ്രഹിക്കുന്നത്. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam