​ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും, കനത്ത സുരക്ഷ

Published : Feb 19, 2024, 07:05 AM IST
​ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും, കനത്ത സുരക്ഷ

Synopsis

കണ്ണൂരിൽ നിന്നുള്ള യാത്രാമധ്യേ കരിങ്കൊടി പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഗവർണർ തങ്ങുന്ന മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മാനന്തവാടി:  വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോൾ, കടുവകൊന്നു തിന്ന മൂടക്കൊല്ലി
സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിൽ ഗവർണർ എത്തും. മാനന്തവാടി ബിഷപ്പുമായും ഗവർണർക്ക് കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മടക്കയാത്ര. ഇന്നലെ രാത്രി കണ്ണൂരിൽ നിന്ന് റോഡുമാർഗം ഗവർണർ വയനാട്ടിൽ എത്തിയിരുന്നു. കണ്ണൂരിൽ നിന്നുള്ള യാത്രാമധ്യേ കരിങ്കൊടി പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഗവർണർ തങ്ങുന്ന മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ്
'താൻ അയ്യപ്പ ഭക്തന്‍, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല'; ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയില്‍