
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എസ്. നസീബിന്‍റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ റദ്ദാക്കി. കരാർ നിയമന കാലാവധി കൂടി കണക്കിലെടുത്താണ് സിൻഡിക്കേറ്റ് നസീബിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാൻ തീരുമാനിച്ചത്. നിയമനം നൽകിയത് സംബന്ധിച്ച് ഗവർണർ യൂണിവേഴ്സിറ്റിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റ് തള്ളികളഞ്ഞിരുന്നു.
വിസിയുടെയും പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ്, ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റ് തള്ളിയത്. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയ്ക്ക് സമാനമായ ശമ്പളത്തോടുകൂടിയ മുൻകാല അധ്യാപന പരിചയം മാത്രമേ പ്രമോഷന് കണക്കാക്കാൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തേക്കാൾ കുറഞ്ഞ വേതനത്തിലാണ് സംസ്കൃത സർവകലാശാലയിൽ നസീബിന് താൽക്കാലിക നിയമനം നൽകിയിരുന്നത്. കേരള സർവകലാശാലയിലെ സിപിഎം അധ്യാപക സംഘടന നേതാവുമാണ് നസീബ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam