നിലമ്പൂരിൽ തിരക്കിട്ട കൂടിക്കാഴ്ച്ചകളുമായി അൻവർ; നിലപാട് മയപ്പെടുത്തി, കാലാവസ്ഥ പ്രതികൂലമെന്ന് പ്രതികരണം

Published : May 27, 2025, 07:22 PM IST
നിലമ്പൂരിൽ തിരക്കിട്ട കൂടിക്കാഴ്ച്ചകളുമായി അൻവർ; നിലപാട് മയപ്പെടുത്തി, കാലാവസ്ഥ പ്രതികൂലമെന്ന് പ്രതികരണം

Synopsis

അതിനിടെ, കാലാവസ്ഥ പ്രതികൂലമാണെന്നും രണ്ടു ദിവസം ഉണ്ടല്ലോ എന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ഇനിയും തുടരും. ബസ്സിൽ എന്തായാലും യാത്ര തുടരും. 

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറിനോട് മയപ്പെടേണ്ടെന്ന നിലപാടിൽ യുഡിഎഫ്. യുഡിഎഫ് നേതൃയോഗത്തിലാണ് അഭിപ്രായം ഉയർന്നത്. അൻവറിൻ്റെ മത്സരിക്കുമെന്ന ഭീഷണി വിലപേശൽ എന്ന വിലയിരുത്തലിലാണ് യുഡിഎഫ് ഉള്ളത്. യുഡിഎഫിൽ നിന്ന് അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിൽ പിവി അൻവർ അബ്ദുൽ വഹാബ് എംപിയുടെ വീട്ടിലെത്തി ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ചയിലാണ് അൻവർ. 

അതിനിടെ, കാലാവസ്ഥ പ്രതികൂലമാണെന്നും രണ്ടു ദിവസം ഉണ്ടല്ലോ എന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ഇനിയും തുടരും. ബസ്സിൽ എന്തായാലും യാത്ര തുടരും. അത് സീറ്റിൽ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്നമല്ലെന്നും അൻവർ പറ‍ഞ്ഞു. എന്നാൽ യുഡിഎഫ് കടുപ്പിച്ചപ്പോൾ അൻവർ അയഞ്ഞെന്ന സൂചനയാണ് ഈ പ്രതികരണം നൽകുന്നത്. 

പി വി അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം,  യുഡിഎഫ് പ്രവേശനം വൈകിപ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് പി വി അൻവർ. സതീശന്റെ പ്രതികരണം കേട്ടില്ലെന്നാണ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ ദേശീയ നേതൃത്വവുമായി അൻവർ ബന്ധപ്പെട്ടു. തൃണമൂലിനായി തന്ത്രം മെനയുന്ന ഐ പാക് ടീം അംഗം അൻവറിന്റെ വീട്ടിലെത്തി എന്നാണ് വിവരം. സാഹചര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് ഐ പാക് പ്രതിനിധി അറിയിച്ചു.

രണ്ട് ദിവസത്തിനകം യുഡിഎഫിൽ എടുക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ഭീഷണി വഴങ്ങിയില്ലെങ്കിൽ അൻവർ തന്നെ നിലമ്പൂരില്‍ മത്സരിക്കുമെന്നാണ് ഭീഷണി. അൻവറിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സൂചിപ്പിച്ച് കൂടുതൽ നേതാക്കളും രംഗത്തെത്തി. അയാൾ ശരിയായ നിലപാട് എടുത്താൽ കൂടെ നിർത്തുമെന്നും ധിക്കാരം തുടർന്നാൽ അയാളെയും പരാജയപ്പെടുത്തി ജയിക്കുമെന്നുമായിരുന്നു വി ടി ബൽറാമിന്റെ പോസ്റ്റ്.

പി വി അൻവർ അടഞ്ഞ അധ്യായം, എൽഡിഎഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല: ടി പി രാമകൃഷ്ണൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ