'സർക്കാരുമായുള്ള ഉടക്കിലാണ് അട്ടപ്പാടിയിലേക്ക് വന്നതെന്ന പ്രചരണം തെറ്റ് 'വിവാദത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍

Published : Sep 12, 2022, 04:35 PM ISTUpdated : Sep 12, 2022, 04:37 PM IST
'സർക്കാരുമായുള്ള ഉടക്കിലാണ് അട്ടപ്പാടിയിലേക്ക് വന്നതെന്ന പ്രചരണം തെറ്റ് 'വിവാദത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍

Synopsis

രണ്ടു മാസം മുമ്പാണ് ഈ സമ്മേളനത്തിലേക്ക്  ക്ഷണിച്ചത്.ആദിവാസി സമ്മേളനം എന്ന് പറഞ്ഞതോടെ  ചാടിക്കേറി ഏറ്റു.ഞാനും സർക്കാരും തമ്മിൽ ഉടക്ക് ഉള്ളത് കൊണ്ടാണ് വന്നത് എന്ന നിരൂപണം തെറ്റെന്നും ആരിഫ് മുഹമ്മദ് ഖാന്‍  

അട്ടപ്പാടി:ഓണാഘോഷത്തിൽ നിന്നും മാറ്റിയെന്ന പ്രചാരണത്തിനുള്ള മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രണ്ടു മാസം മുമ്പാണ് ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.ആദിവാസി സമ്മേളനം എന്ന് പറഞ്ഞതോടെ ഞാൻ ചാടിക്കേറി ഏറ്റു.ഞാനും സർക്കാരും തമ്മിൽ ഉടക്ക് ഉള്ളത് കൊണ്ടാണ് വന്നത് എന്ന നിരൂപണം തെറ്റ്.ആദിവാസികളോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് വന്നത്.സർക്കാരുമായുള്ള ഉടക്കിന്മേലാണ് അട്ടപ്പടിയിലേക്ക് വന്നത് എന്നാ പ്രചരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഓണാഘോഷത്തിന് ക്ഷണം കിട്ടിയോ എന്ന ചോദ്യത്തിൽ നിന്ന് ഗവർണർ ഒഴിഞ്ഞു മാറി.ഞാനും സർക്കാരും തമ്മിൽ പ്രശ്നം ഇല്ലെന്നു ആണ് അദ്ദേഹം മറുപടി പറഞ്ഞത്.

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല.. സാധാരണ ഓണം വാരാഘോഷ സമാപന ചടങ്ങിൽ  ഗവർണർമാരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കാറുള്ളത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിൽ ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇത് വിവാദമാക്കേണ്ടന്ന നിലപാടിലാണ് ഗവര്‍ണര്‍.അതിനാലാണ് വിശദീകരണവുമായി അദ്ദേഹം ഇന്ന് രംഗത്ത് വന്നത്

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം
 ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരക്കു കൂടിയ പ്രധാന വീഥിയായ കോർപ്പറേഷൻ ഓഫീസ് മുതൽ വെള്ളയമ്പലം ജങ്ഷൻ വരെ വൈകുന്നേരം ആറ് മുതൽ 11 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.വെള്ളയമ്പലം ഭാഗത്തുനിന്ന്‌ തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ശ്രീമൂലം ക്ലബ്ബ്‌, വഴുതയ്ക്കാട്, ആനിമസ്‌ക്രിൻ സ്‌ക്വയർ, പനവിള വഴി പോകണം. പി.എം.ജി., പട്ടം, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ കവടിയാർ, കുറവൻകോണം വഴി പോകണം. തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തുനിന്ന്‌ പേരൂർക്കട, ശാസ്തമംഗലം ഭാഗത്തേക്കു പോകേണ്ടവ കോർപ്പറേഷൻ ഓഫീസിനു മുന്നിൽനിന്നു തിരിഞ്ഞ് നന്തൻകോട്, ദേവസ്വം ബോർഡ് ജങ്ഷൻ, ടി.ടി.സി. വഴി പോകേണ്ടതാണ്. മാനവീയം റോഡിൽ വാഹനഗതാഗതം അനുവദിക്കുന്നതല്ല.പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കംചെയ്യുമെന്നും പോലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'