
തിരുവനന്തപുരം: യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ഗവർണർ അമർഷം പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമെന്ന് രാജ്ഭവൻ പ്രതികരിച്ചു. ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചിട്ടുണ്ട്. നാളെയാണ് കേരളം സംഘടിപ്പിക്കുന്ന കൺവെൻഷൻ. ഗവര്‍ണര്‍ ഉടക്കിയതോടെ വിസിമാര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam