'​ഗവർണർക്ക് അടിയന്തര ചികിത്സ വേണം, എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയും?': എ കെ ബാലൻ

Published : Dec 18, 2023, 02:05 PM ISTUpdated : Dec 18, 2023, 02:39 PM IST
'​ഗവർണർക്ക് അടിയന്തര  ചികിത്സ വേണം, എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയും?': എ കെ ബാലൻ

Synopsis

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്

കോഴിക്കോട്: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തില്‍ ഇറങ്ങി സഞ്ചരിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയുമെന്നായിരുന്നു വിഷയത്തിൽ എകെ ബാലന്റെ ചോദ്യം. അവിശ്വസനീയമായ കാര്യമാണെന്നും ​ഗവർണർക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ​'ഗവർണറെ പോലെയുള്ള ഒരാൾക്ക് ഭക്ഷണം കൊടുക്കുമ്പോഴൊക്കെ ആരെങ്കിലും രുചിച്ച് നോക്കിയതിന് ശേഷമാണ് നൽകുന്നത്. അതുപോലെ സെക്യൂരിറ്റി മുന്നറിയിപ്പില്ലാതെ പോകാനും സാധിക്കില്ല. എത്രയധികം ആൾക്കാരുള്ളതാണ് അവിടെ?' എകെ ബാലൻ ചോദിച്ചു.

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. ജനങ്ങൾക്കൊപ്പം സെൽഫിയെടുത്തും കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചുമായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. ഒടുവില്‍ ഹൽവ കടയിൽ കയറി ഹൽവ വാങ്ങിയാണ് ​ഗവർണർ മടങ്ങിയത്. ഹൃദ്യമായ അനുഭവമെന്ന് പറഞ്ഞ ഗവര്‍ണര്‍ കോഴിക്കോടിന് നന്ദി പറഞ്ഞാണ് മടങ്ങിപ്പോയത്. 

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിനും ബിജെപിക്കും വേണ്ടി; ഭീഷണിക്ക് വഴങ്ങില്ലെന്ന് എംവി ഗോവിന്ദൻ

 

 


 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ