
തിരുവനന്തപുരം:വിവാദ ബില്ലുകൾ ഒഴികെ ഉള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍.മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം.ഇന്നലെ രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയേ ആണ് ഇക്കാര്യം അറിയിച്ചത്..അതേ സമയം ലോകായുക്ത നിയമഭേദഗതി ബില്‍,സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.നാളെ ഗവർണ്ണർ ഉത്തരേന്ത്യയിലേക് പോകും.മടക്കം അടുത്ത മാസം ആദ്യം ആയിരിക്കും .
ഗവർണ്ണറുടെ പരിഗണന കാത്തിരിക്കുന്നത് 11 ബില്ലുകൾ. കൂടുതൽ വ്യക്തതക്കായി മന്ത്രിമാർ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവർണ്ണർ സർക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യം ഇന്നലെ അസാധാരണ വാർത്താസമ്മേളനത്തിന് മുമ്പ് രാജ് ഭവനിലെത്തിയ ചീഫ് സെക്രട്ടരിയോട് ഗവർണ്ണർ വീണ്ടും ഓർമ്മിപ്പിച്ചു. . നാളെ മന്ത്രിമാർ വിശദീകരിക്കാൻ എത്തിയില്ലെങ്കിൽ എല്ലാ ബില്ലുകളിലും തീരുമാനം നീളും. അതിനിടെയാണ് വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിലേക്ക് അടിയന്തിരമായി സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാനും ആവശ്യപ്പെട്ടത്. ഓഗസ്റ്റ് അഞ്ചിന് ഗവർണ്ണർ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യുജിസിയുടേയുും ഗവർണ്ണറുടെയും പ്രതിനിധികൾ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിർദ്ദേശിക്കാതെ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണ് .നേരത്തെ ആസൂത്രണ ബോർഡ് അംഗം വികെ രാമചന്ദ്രനെ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറി. അതായത് മൂന്ന് അംഗ കമ്മിറ്റി അഞ്ചാക്കി ഗവർണ്ണറുടെ അധികാരം കവരാനുളള സർക്കാറിൻറെ ബിൽ നിയമമാകാൻ കാത്തിരിക്കുന്നു കേരള സർവ്വകലാശാല.
കഴിഞ്ഞ മാസം ചേർന്ന സെനറ്റ് യോഗം സെർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെ പ്രമേയവും പാസ്സാക്കിയിരുന്നു. സർവ്വകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയ ഗവർണ്ണർ വിസി നിയമനവുമായി മുന്നോട്ട് തന്നെ എന്ന് വ്യക്തമാക്കുന്നു . കേരള സർവ്വകലാശാല പ്രതിനിധിയെ നിർദ്ദേശിച്ചില്ലെങ്കിൽ രണ്ടംഗം കമ്മിറ്റി നിയമന നടപടി തുടങ്ങും. തങ്ങളെ കേട്ടില്ലെന്ന പരാതി സർവ്വകലാശാല ഭാവിയിൽ ഉന്നയിക്കാനുള്ള സാധ്യത കണ്ടാണ് ഗവർണ്ണറുടെ നടപടി. അടുത്ത മാസം 24നാണ് കേരള വിസിയുടെ കാലാവധി തീരുന്നത്.
'ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഉപദേശിക്കണം'; ഗവര്‍ണര്‍ക്കെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്
.