ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ; 'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'

Published : Jun 20, 2025, 09:17 AM IST
rajbhavan sivankutty

Synopsis

സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ.

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ. ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ കൂടുതൽ ആലോചനയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.

രാജ്ഭവനിലെ ചടങ്ങുകളിൽ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. സത്യപ്രതിജ്ഞ ഉൾപ്പടെ രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഇനി എങ്ങനെ പങ്കെടുക്കും എന്ന് സർക്കാരനും ആശയക്കുഴപ്പമുണ്ട്. രാജ്ഭവനിലെ പരിപാടികൾക്ക് കൃത്യമായ പ്രോട്ടോക്കോൾ സർക്കാർ നിർദ്ദേശിക്കണമെന്ന് പരിസ്ഥിതി ദിനാഘോഷ വിവാദത്തിന് പിന്നാലെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ നടപടിയൊന്നും എടുത്തിട്ടില്ല. അതേസമയം, വിദ്യാഭ്യാസ മന്ത്രി നടത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണറെ അപമാനിക്കലുമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാജഭവൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ
വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി