
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമാണ് . പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വൈസ് ചാൻസിലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ സംഘടനാപ്രതിനിധികളും എല്ലാമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ അധികം വൈകാതെ ഒത്തുതീരുമെന്നും ഗവര്‍ണര്‍ പ്രത്യാശിച്ചു.
യൂണിവേഴ്‍സിറ്റി സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണ്ണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.
അതിനിടെ യൂണിവേഴ്‍സ്റ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടന്നേക്കും. കോളേജിലേക്ക് വിവിധ സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചിന്‍റെ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് തെളിവെടുപ്പ് വൈകുന്നത്. അഖിലിനെ കുത്തിയ ശേഷം ഇടുക്കിയിലേക്ക് കടന്നെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam