സജി ചെറിയാന്‍റെ വിവാദ പ്രസംഗം; രേഖകൾ ആവശ്യപ്പെട്ടത് ഓർമിപ്പിച്ച് ഗവര്‍ണര്‍, നടപടി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ

Published : Jan 04, 2023, 04:40 PM ISTUpdated : Jan 04, 2023, 06:17 PM IST
സജി ചെറിയാന്‍റെ വിവാദ പ്രസംഗം; രേഖകൾ ആവശ്യപ്പെട്ടത് ഓർമിപ്പിച്ച് ഗവര്‍ണര്‍, നടപടി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ

Synopsis

സജി ചെറിയൻ്റെ സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് വേദിയില്‍ വെച്ച് മുഖ്യമന്ത്രിയോട് ഗവർണര്‍ ഓർമിച്ചത്. സജി ചെറിയൻ്റെ വിവാദമായ മല്ലപ്പള്ളിയിലെ പ്രസംഗത്തിന്റെ രേഖകൾ ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്റെ രേഖകൾ ആവശ്യപ്പെട്ട കാര്യം ഓർമിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയൻ്റെ സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് വേദിയില്‍ വെച്ച് മുഖ്യമന്ത്രിയോട് ഗവർണര്‍ ഓർമിച്ചത്. സജി ചെറിയൻ്റെ വിവാദമായ മല്ലപ്പള്ളിയിലെ പ്രസംഗത്തിന്റെ രേഖകൾ ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്. രാജ്ഭവനിൽ വൈകീട്ട് നാല് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിൻ്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമ തീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാറിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്. ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്-സാംസ്ക്കാരികം-സിനിമ-യുവജനക്ഷേമ വകുപ്പുകളായിരികകും സജിക്ക് ലഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം