
തിരുവനന്തപുരം: മദ്യത്തിന്റ വില്പന നികുതി 4 ശതമാനം കൂട്ടാൻ ഉള്ള ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. ഇക്കഴിഞ്ഞ നിയമ സഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഒപ്പിട്ടത്.ജനുവരി ഒന്ന് മുതൽ 9 ബ്രാൻഡ് മദ്യങ്ങൾക്ക് ആണ് വില കൂടുന്നത്. നിയമസഭ പാസ്സാക്കിയ ചാൻസ്ലർ ബിൽ ഇനിയും ഗവർണ്ണർക്ക് അയക്കാതെ സർക്കാർ. നിയമ വകുപ്പിന്റെ പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ് വിശദീകരണം.14 സർവ്വകലാശാലകളുടെയും ചാൻസ്ലർ സ്ഥാനത്തു നിന്നും ഗവർണ്ണാറേ മാറ്റാൻ ഉള്ളതാണ് ബിൽ. ബില്ലിൽ വി ശദമായ പരിശോധന നടത്താൻ ആണ് രാജ് ഭവന്റെയും നീക്കം