ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു

Published : Sep 18, 2023, 10:33 PM ISTUpdated : Sep 18, 2023, 10:35 PM IST
ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു

Synopsis

നിയമസഭ പാസ്സാക്കിയ ബില്ലിനാണ് അംഗീകാരം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം തടയാനാണ് പുതിയ നിയമം

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം തടയാനാണ് പുതിയ നിയമം സർക്കാർ കൊണ്ടുവരുന്നത്. മുൻപ് ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞിരുന്നു. കൊട്ടരക്കരയിലെ ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്നാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്.

ഇത്തരം ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയാത്തതാണ്. ആരോ​ഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നുമായിരുന്നു അന്ന് വീണാ ജോർജ്ജ് പറഞ്ഞത്.

Also Read: നിപയിൽ ആശ്വസം; പുതിയ പോസിറ്റീവ് കേസുകളില്ല, കണ്ടെയ്ൻമെൻ്റ് സോണിൽ ഇളവുകൾ നൽകുമെന്ന് മന്ത്രി വീണാ ജോർജ്

കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത്  ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല