യുഡിഎഫ് നേതാക്കൾക്കെതിരെ അന്വേഷണം: വിജിലൻസ് മേധാവിയെ വിളിപ്പിച്ച് ഗവർണർ

Published : Dec 02, 2020, 11:17 AM ISTUpdated : Dec 02, 2020, 12:00 PM IST
യുഡിഎഫ് നേതാക്കൾക്കെതിരെ അന്വേഷണം: വിജിലൻസ് മേധാവിയെ വിളിപ്പിച്ച് ഗവർണർ

Synopsis

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചന്ദ്രിക പത്രത്തിൻ്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വകമാറ്റിയെന്ന ഈ കേസിലാണ് വിജിലൻസ് കേസെടുക്കാൻ ഉദേശിക്കുന്നത്. 

തിരുവനന്തപുരം: യുഡിഎഫ് നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർ വിജിലൻസ് ഡയറക്ടറിൽ നിന്നും വിവരങ്ങൾ തേടുന്നു. 

ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയത്. മുൻമന്ത്രിമാരായതിനാൽ ഇവർക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണറുടെ അനുമതി അനിവാര്യമാണ്. 

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചന്ദ്രിക പത്രത്തിൻ്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വകമാറ്റിയെന്ന ഈ കേസിലാണ് വിജിലൻസ് കേസെടുക്കാൻ ഉദേശിക്കുന്നത്. ഇതിനായാണ് ഗവർണറുടെ അനുമതി തേടിയിരിക്കുന്നതും. 

ബാർകോഴയിൽ പ്രതിപക്ഷനേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ ഇന്നലെ അനുമതി നൽകിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിൽ കെഎം ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കർ അനുമതി നൽകി. ബാർ ലൈസൻസ് ഫീസ് കുറക്കാൻ കെപിസിസി പ്രസിഡണ്ടായിരിക്കെ രമേശ് ചെന്നിത്തലക്ക് കോഴ കൊടുത്തുവെന്ന ബിജുുരമേശിൻറെ വെളിപ്പെടുത്തലിലാണ് അന്വേഷണം. 

കോഴ നൽകിയെന്ന് പറയുന്ന സമയം ചെന്നിത്തല എംഎൽഎ ആയത് കൊണ്ടാണ് സ്പീക്കറുടെ അനുമതി തേടിയത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന ആഭ്യന്തരവകുപ്പിൻറെ ആവശ്യം സ്പീക്കർ അംഗീകരിച്ചു. ചെന്നിത്തലക്കൊപ്പം കോഴ നൽകിയെന്ന ബിജുരമേശ് ആരോപിച്ച മുൻമന്ത്രിമാരായ വിഎസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരായ അന്വേഷണ അനുമതി ഗവർണ്ണർർ ആകും തീരുമാനമെടുക്കുക. അന്വേഷണ അനുമതിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പ്രതിപക്ഷനേതാവിൻറെ തീരുമാനം

അനധികൃതസ്വത്ത് സമ്പാദനത്തിലാണ് കെഎം ഷാാജിക്കെതിരായ അന്വേഷണം. പുന‍ർജ്ജനി പദ്ധതിയിൽ വിഡി സതീനെതിരാ അന്വേഷണ അനുമതിയുലം പാലം നിർമ്മാണത്തിലെ ക്രമക്കേടിൽ അൻവ‍ർ സാദത്ത് എംഎൽെ്കെതിരായ അന്വേഷണത്തുലം സ്പീക്ക‍ർ കൂടുത വിവരങ്ങൾ തേടി. ഇതിനിടെ സിഎജി റിപ്പോർട്ട് ചോർച്ചയിൽ ധനമന്ത്രിക്കെതിരാ.യ അവകാശ ലംഘനപരാതിയിൽ സ്പീക്ക ഇ തീരുമാനമെടുക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ