അടങ്ങാതെ ഗവര്‍ണര്‍: കണ്ണൂര്‍ വിസിക്കെതിരെ നടപടിക്ക് സാധ്യത, പിന്തുണയുമായി പ്രതിപക്ഷം

Published : Aug 19, 2022, 09:04 PM IST
അടങ്ങാതെ ഗവര്‍ണര്‍: കണ്ണൂര്‍ വിസിക്കെതിരെ നടപടിക്ക് സാധ്യത, പിന്തുണയുമായി പ്രതിപക്ഷം

Synopsis

ഈ വിഷയത്തിൽ വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. അത് കിട്ടിയ ശേഷം നടപടി വരും. ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കും എന്നാണ് സൂചന. 

തിരുവനന്തപുരം: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുളള പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ചതുകൊണ്ട് മാത്രം അടങ്ങില്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നാണ് സൂചനകൾ വരുന്നത്. കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെതിര കടുത്ത നടപടി ഗവർണർ എടുക്കുമെന്നാണ് വിവരം. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് രാജ്ഭവന് നിയമോപദേശം കിട്ടിയിട്ടുണ്ട്. 

ഈ വിഷയത്തിൽ വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. അത് കിട്ടിയ ശേഷം നടപടി വരും. ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കും എന്നാണ് സൂചന. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിൻ്റെ നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സര്‍വകലാശാലയിൽ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിക്കൊരുങ്ങുന്നെന്ന സൂചന പുറത്ത് വരുന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനത്തിൽ ഗുരുത വീഴ്ച സര്‍വകലാശാല വൈസ് ചാൻസിലര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് രാജ് ഭവന് കിട്ടിയ വിദഗ്ധ ഉപദേശം. 

ഇതിനു പിന്നാലെ വിസിയുടെ വിശദീകരണം തേടി ഗവ‍ര്‍ണര്‍ നോട്ടീസ് നൽകി. മറുപടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടര്‍ നടപടി. കേരളത്തിന് പുറത്തുള്ള ഗവര്‍ണര്‍ ആഗസ്റ്റ് 25-ന് കേരളത്തിൽ തിരിച്ചെത്തിയാലുടൻ അതുണ്ടാകുമെന്നും രാജ് ഭവൻ വൃത്തങ്ങൾ സൂചന നൽകുന്നു. ഇതിനിടെയാണ് ഗവര്‍ണറുടെ നടപടി സദുദ്ദേശത്തോടെയല്ലെന്ന ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജന്റെ വിമര്‍ശമനം

ഗവര്‍ണരുടെ നടപടിയിൽ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ക്രമവിരുദ്ധ നടപടികളും സ്വജനപക്ഷപാതവുമാണ് പ്രിയാ വര്‍ഗീസിൻ്റെ നിയമനത്തിൽ നടന്നത്. മുഴുവൻ സര്‍വ്വകലാശാലകളിലേയും ബന്ധു നിയമന പരാതികൾ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെടുന്നു. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്