
തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അനധികൃത നിയമനങ്ങൾ എല്ലാം റദ്ദാക്കാൻ ഗവർണർ തയ്യാറാകണം.കഴിഞ്ഞ6 വർഷം സർവ്വകലാശാലകളിൽ നടന്ന നിയമനങ്ങൾ പരിശോധിക്കുന്നു. സിപിഎം ബന്ധു നിയമനങ്ങളാണ് നടക്കുന്നത്.: ഇഷ്ടക്കാരെ വൈസ് ചാൻസിലർമാരായി നിയമിച്ചു ബന്ധു നിയമനം നടത്താനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.കണ്ണൂർ വി.സി. പുനർ നിയമനം നടത്തുന്നതിന് മുമ്പാണ് ഈ നിയമനം നടന്നിരിക്കുന്നത്.: തീർത്തും അനധികൃത നിയമനമാണിത്. അർഹതയുള്ള ആളുടെ അവസരമാണ് സർക്കാർ നിഷേധിച്ചത്.അധ്യാപക നിയമനങ്ങൾ PSC ക്ക് വിടണം.ഗവർണർ തെറ്റ് ചെയ്താൽ ചോദ്യം ചെയ്യും.പക്ഷ ഇവിടെ BJP കേന്ദ്രം എന്നൊക്ക പറഞ്ഞ് വഴി തിരിക്കണ്ട.ഗവർണർ ചെയ്തത് നിയമപരമായ കാര്യം.വിഷയാധിഷ്ഠിതമാണ് കാര്യങ്ങളെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രിയ വർഗീസിന്‍റെ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു; കണ്ണൂർ സർവകലാശാലയ്ക്ക് തിരിച്ചടി
പ്രിയ വർഗീസിന്‍റെ നിയമനത്തിൽ സ്റ്റേ : ഗവർണർക്കെതിരെ സർവകലാശാല, കണ്ണൂർ വി സി നാളെ ഹൈക്കോടതിയെ സമീപിക്കും
പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തത്തോടെ ഗവർണർ സർക്കാർ പോര് പാരമ്യത്തിൽ.ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ വി സി നാളെ ഹൈക്കോടതിയെ സമീപിക്കും.നടപടി ക്രമം പാലിക്കാതെ ആണ് സ്റ്റേ എന്നാണ് വാദം.അതെ സമയം വി സി യുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ എന്നാണ് രാജ്ഭവൻ നിലപാട്.വിസി അടക്കമുള്ളവരുടെ ഹിയറിംഗ് നടത്തി നിയമനം റദ്ദാക്കാൻ ആണ് ഗവർണറുടെ നീക്കം.
'നിയമനം നടത്തിയത് സര്‍വ്വകലാശാല', മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആര്‍ ബിന്ദു
പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. നിയമനം നടത്തിയത് സര്‍വകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സര്‍ക്കാരല്ല. നിയമനവുമായി സര്‍ക്കാര്‍ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ല. യൂണിവേഴ്സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
പ്രിയ വർഗീസ് നിയമനം; ചാൻസലറും സർവകലാശാലയും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ കക്ഷിയല്ലെന്ന് പി രാജീവ്
കണ്ണൂർ സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ നിലവിൽ കക്ഷിയല്ലെന്ന് നിയമ മന്ത്രി പി രാജീവ്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. എന്നാൽ സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ വരുന്നതാണ്. സർവകലാശാല നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.