ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും സഹായം ? സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച നിലയിൽ, സഹായം കിട്ടിയത് എവിടെ നിന്ന്?

Published : Jul 25, 2025, 09:26 AM ISTUpdated : Jul 25, 2025, 09:28 AM IST
Govindachami jail escape suspecting help from jail

Synopsis

സെല്ലിന്റെ ഇരുമ്പ് കമ്പി മുറിക്കാൻ എവിടെ നിന്നും ആയുധം ലഭിച്ചു. ആര് ആയുധമെത്തിച്ചു തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ല.

കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ജയിലിനകത്ത് നിന്നും സഹായം ലഭിച്ചെന്ന് സംശയം. ഇയാൾ കഴിഞ്ഞിരുന്ന സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിലൂടെ ഊർന്നാണ് പുറത്തേക്ക് ഇറങ്ങിയതെന്ന് വ്യക്തമാണ്. ഇത് മുറിക്കാൻ എവിടെ നിന്നും ആയുധം ലഭിച്ചു. ആര് ആയുധമെത്തിച്ചു തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ല.

വടം കെട്ടാൻ തുണി ദിവസങ്ങളോളം എടുത്താണ് ശേഖരിച്ചതെന്ന് വ്യക്തമാണ്. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതാണ് സംശയം ജനിപ്പിക്കുന്നത്. ജയിലിലെ രണ്ട് മതിൽ കടക്കാതെ ഗോവിന്ദ ചാമിക്ക് പുറത്തെത്താൻ ആകില്ലെന്നിരിക്കെ എങ്ങനെ ഒറ്റക്കൈയ്യനായ ഗോവിന്ദചാമി പുറത്തെത്തിയെന്നാണ് ചോദ്യം. പത്താം ബ്ലോക്കിൽ ഉണ്ടായിരുന്ന കുടിവെള്ള കന്നാസ് മതിൽ ചാടാൻ ഉപയോഗിച്ചതായും സൂചനയുണ്ട്. രാത്രി അതീവ സുരക്ഷ ജയിലിനു ചുറ്റും (പത്താം ബ്ലോക്കിനു ചുറ്റും) പെട്രോളിംഗ് ഉണ്ടാകും. 1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ പെട്രോളിംഗ് സംഘവും സംശയാസ്പദമായതൊന്നും കണ്ടില്ലെന്നാണ് പറയുന്നു.

1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയിൽ അധികൃതർക്ക് ഒരാൾ ജയിൽ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയിൽ ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുമ്പോൾ മതിലിൽ തുണി കാണുകയും, ജയിൽ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലിൽ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയിൽ വളപ്പിൽ മുഴുവൻ പരിശോധന നടത്തി. 7.10 നാണ് കണ്ണൂർ ടൌൺ പോലീസിന് വിവരം ലഭിക്കുന്നത്. റെയിൽ വേ സ്റ്റേഷൻ,ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.

കണ്ണൂർ ജയിലിൽ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിലെ ഒരു സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ബി ബ്ലോക്കിലായിരുന്നു ഇയാൾ തടവിലുണ്ടായിരുന്നത്. ഈ ബ്ലോക്കിന് ചുറ്റും ഒരു ചെറിയ മതിലുണ്ട്. അതിന് പുറത്ത് വലിയ മതിൽ മറ്റൊന്ന് കൂടിയുണ്ട്. പുലർച്ചെ 1.15നാണ് ഇയാൾ സെല്ലിലെ അഴി മുറിച്ചുമാറ്റി പുറത്ത് കടന്ന് അലക്കാനിട്ട തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ കയർ ഉപയോഗിച്ച് ജയിൽ ചാടിയത്. പുലർച്ചെ അഞ്ച് മണിക്ക് ജയിൽ അധികൃതർ വിവരമറിഞ്ഞെങ്കിലും രാവിലെ ഏഴ് മണിക്കാണ് പൊലീസിനെ അറിയിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം