ഗോവിന്ദച്ചാമിക്കായി സംസ്ഥാന വ്യാപക തിരച്ചിൽ, നിർണായക വിവരങ്ങൾ, താമസിച്ചത് കൊടുംകുറ്റവാളികൾക്കുള്ള 10-ാം ബ്ലോക്കിൽ

Published : Jul 25, 2025, 08:45 AM ISTUpdated : Jul 25, 2025, 09:03 AM IST
GOVINDA CHAMI

Synopsis

ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കുക 9446899506 

കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അതിവേഗത്തിൽ തിരച്ചിൽ പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. 1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയിൽ അധികൃതർക്ക് ഒരാൾ ജയിൽ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയിൽ ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുമ്പോൾ മതിലിൽ തുണി കാണുകയും, ജയിൽ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലിൽ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയിൽ വളപ്പിൽ മുഴുവൻ പരിശോധന നടത്തി. 7.10 നാണ് കണ്ണൂർ ടൌൺ പോലീസിന് വിവരം ലഭിക്കുന്നത്. റെയിൽ വേ സ്റ്റേഷൻ,ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.

സെൻട്രൽ ജയിൽ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷാജയിലായ ഇവിടെ നാല് ഉപ ബ്ലോക്കുകളാണുള്ളത്. അതിൽ ബി ബ്ലോക്കിലായിരുന്നു ഗോവിന്ദ ചാമിയെ പാർപ്പിച്ചിരുന്നത്. അതീവ സുരക്ഷ ജയിലിന് ഒരു ചെറുമതിലുണ്ട്. അത് കഴിഞ്ഞു ക്വാറന്റീൻ മേഖലയിൽ വലിയ മതിലിന് 6 മീറ്റർ ഉയരമുണ്ട്. അതിന് മുകളിലെ ഒന്നര മീറ്റർ ഫെൻസിങും കടന്ന് എത്തുന്നത് നേരെ ദേശീയ പാതയുടെ ഭാഗത്തേക്കാണ്. ഓരോ ഉപ ബ്ലോക്കിലും ഓരോ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. രണ്ട് പേർ ടവറിലും രണ്ട് പേർ സിസിടിവി നിരീക്ഷിക്കാനും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രാത്രി 12 മണിക്ക് മുൻപും ഒരു മണിക്ക് ശേഷവും ഉദ്യോഗസ്ഥർ നേരിട്ടത്തി പരിശോധനയും ഉണ്ടാകും.  

 

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി