
മലപ്പുറം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയം സർക്കാർ, കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വ നിലപാടാണ് ഇതിൽ സർക്കാർ എടുത്തിട്ടുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഗോവിന്ദൻ്റെ പരാമർശം.
ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരും വിട്ടു പോകില്ല. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട മുസ്ലിംലീഗിന്റെ അഴിമതി അന്വേഷിക്കണം. ലീഗ് ജനകീയമായി ഉണ്ടാക്കിയ ഫണ്ടാണ്. ജനങ്ങളോട് കൃത്യമായി കണക്ക് പറയണമെന്നും പറഞ്ഞ എംവി ഗോവിന്ദൻ പികെ ശരി വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam