സംസ്ഥാനത്ത് പാൽ വില വർധന ഉടനുണ്ടാവില്ല; വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മിൽമ ചെയർമാൻ

Published : Jul 15, 2025, 02:44 PM IST
milma

Synopsis

വില വർദ്ധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധന ഉടനുണ്ടാവില്ലെന്ന് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. അതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക. വില വർധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മിൽമ ചെയർമാൻ കെഎസ് മണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷീരകർഷകർക്ക് ഗുണം ലഭിക്കണം എന്നതിൽ രണ്ട് അഭിപ്രായമില്ല. അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും എത്ര കൂട്ടണം എന്നതടക്കം പഠിക്കുമെന്നും ചെയർമാൻ പറഞ്ഞു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉചിതമായ വർധന. അടുത്ത മാസവും കാലിത്തീറ്റ സബ്സിഡി നൽകും. കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ ഉണ്ടാവും. അടുത്ത ബോർഡ് യോഗത്തിന് മുമ്പ് റിപ്പോർട്ട് കിട്ടും. കർഷകർക്ക് ഗുണം ലഭിക്കാൻ പ്രായോഗികമായ തീരുമാനം എടുക്കും. വില വർധനയുടെ ഭവിഷ്യത്തും കൂടി പരിഗണിക്കേണ്ടത് ഉണ്ടെന്നും അടുത്ത ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാവുമെന്നും കെഎസ് മണി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല