സംസ്ഥാനത്ത് പെൺകുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ നിർബന്ധമാക്കാൻ സർക്കാർ

Published : May 16, 2023, 09:52 PM IST
സംസ്ഥാനത്ത് പെൺകുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ നിർബന്ധമാക്കാൻ സർക്കാർ

Synopsis

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 26 ന് ചേർന്ന യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം : സംസ്ഥാനത്ത് പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കുമെന്ന് സർക്കാർ. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക. 

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 26 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനമാണെന്നും ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ പെൺകുഞ്ഞുങ്ങൾ വളരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Read More :  സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ; അനുനയവുമായി നേതൃത്വം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല