സർക്കാർ സ്പിന്നിങ് മിൽ ഉദ്ഘാടനത്തിന് മുന്നോടിയായി ഗണപതി ഹോമം; എം ഡിക്ക് നേരെ നടപടി

Published : Mar 07, 2019, 01:12 PM ISTUpdated : Mar 07, 2019, 01:19 PM IST
സർക്കാർ സ്പിന്നിങ് മിൽ ഉദ്ഘാടനത്തിന് മുന്നോടിയായി ഗണപതി ഹോമം; എം ഡിക്ക് നേരെ നടപടി

Synopsis

ഫെബ്രുവരി 28നാണ് വ്യവസായ മന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപേ പിണറായി സ്പിന്നിങ് മില്ലിൽ പുലർച്ചേ മൂന്നിനും അഞ്ചിനും ഇടയിൽ ഹോമം നടന്നത്.

കണ്ണൂര്‍: കണ്ണൂർ പിണറായിയിലെ സർക്കാർ സ്പിന്നിങ് മിൽ ഉദ്ഘാടനത്തിനു മുന്നോടിയായി ഗണപതി ഹോമം നടത്തിയ സംഭവത്തിൽ ധര്‍മടം പിണറായി ഹൈടെക് വീവിങ് മില്‍ എംഡിക്ക്  എതിരെ നടപടി.  എം ഡി എം ഗണേഷിനെ നീക്കി പകരം കൈത്തറി ഡയറക്ടർ കെ സുധീറിന് ചുമതല നൽകി. 

ഫെബ്രുവരി 28നാണ് വ്യവസായ മന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപേ പിണറായി സ്പിന്നിങ് മില്ലിൽ പുലർച്ചേ മൂന്നിനും അഞ്ചിനും ഇടയിൽ ഹോമം നടന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സർക്കാർ പദ്ധതി ഉദ്ഘടനത്തിനു മുൻപേ ഹോമം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തിര നടപടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആളുകേറാമലയിലെ ദുരൂഹ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്, ഡിഎൻഎ പരിശോധനാഫലം പുറത്ത്; കൊല്ലപ്പെട്ടത് പ്രതിയെന്നു സംശയിച്ചയാൾ
കേരളത്തിന് മോദിയുടെ ഗ്യാരന്‍റി, 'എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും'; എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം