തോമസ് ചാണ്ടിക്കെതിരായ കേസിലെ അട്ടിമറി; അടിയന്തര റിപ്പോര്‍ട്ട് തേടി റവന്യു മന്ത്രി

By Web TeamFirst Published Mar 7, 2019, 12:26 PM IST
Highlights

തോമസ് ചാണ്ടിക്കെതിരായ കേസ് അട്ടിമറിക്കുന്നതിന് തെളിവ് പുറത്ത് വന്ന സാഹചര്യത്തിലാണ് അടിയന്തിര റിപ്പോർട്ട് നൽകാൻ അഡ്വക്കേറ്റ് ജനറലിനോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടത്

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതിന് തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ  റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. കേസ് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നൽകണമെന്ന്  അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ കളക്ടറോടും റവന്യു മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം കേസ് അട്ടിമറിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ

തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന്‍റെ  തെളിവുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. ഇതിനോടാണ് റവന്യു മന്ത്രിയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വാര്‍ത്ത ഇവിടെ കാണാം: 

click me!