അരിക്കൊമ്പനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും

Published : Apr 14, 2023, 07:09 AM ISTUpdated : Apr 14, 2023, 07:45 AM IST
അരിക്കൊമ്പനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും

Synopsis

കോളർ എത്തിക്കഴിഞ്ഞാലും കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ചാകും ദൗത്യത്തിന്റെ ഭാവി

തിരുവനന്തപുരം : അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. ഇന്ന് ഉച്ചയോടെ എയർ കാർഗോ വഴി നെടുന്പാശേരിയിൽ എത്തും. അവിടെ നിന്നും വനംവകുപ്പ് ഏറ്റുവാങ്ങി ദേവികുളത്തെക്കാനാണ് തീരുമാനം.

കോളർ എത്തിക്കഴിഞ്ഞാലും കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ചാകും ദൗത്യത്തിന്റെ ഭാവി. വരും ദിവസങ്ങളിൽ ദൗത്യ സംഘം യോഗം ചേരാനും സാധ്യതയുണ്ട്. നടപടികൾ നീണ്ടു പോയാൽ ചിന്നക്കനാലിലും ശാന്തൻപാറയിലും വീണ്ടും സമരം ആരംഭിക്കാനും സാധ്യത ഏറെയാണ്. ഒരേ ദൗത്യത്തിന് രണ്ട് ജിപിഎസ് കോളറുകൾ അനുവദിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് ബെംഗളുരുവിൽ നിന്നുള്ളത് വേണ്ടെന്ന് വച്ചത്.

Read More : 'ഏത് കോടതി പറഞ്ഞാലും അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാൻ അനുവദിക്കില്ല', കുടിൽ കെട്ടി സമരമെന്ന് ഊര് മൂപ്പത്തി'

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്