
ഇടുക്കി: മൂന്നാർ ചിന്നക്കനാൽ മേഖലയുടെ സ്വൈര്യം കെടുത്തുന്ന കാട്ടാന അരിക്കൊമ്പനെ അരിക്കൊമ്പനെ ധരിപ്പിക്കുന്നതിനുള്ള റേഡിയോ കോളർ നാളെ എത്തിക്കും. അസമിൽ നിന്ന് വിമാനമാർഗം കോയമ്പത്തൂരിലേക്കാണ് റേഡിയോ കോളർ കൊണ്ട് വരുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കോയമ്പത്തൂരിൽ പോയി റേഡിയോ കോളർ കൈപ്പറ്റും.
റേഡിയോ കോളർ കൊണ്ടുവരുന്നതിൽ രണ്ട് ദിവസമായി അനിശ്ചിതത്വം നിലനിന്നിരുന്നു. റേഡിയോ കോളർ ബെംഗളൂരുവിൽ നിന്ന് കൊണ്ട് വരാനായിരുന്നു ആദ്യതീരുമാനം. ഇതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഉടൻ സുപ്രീംകോടതിയിൽ ഹർജി നൽകും. എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ അരിക്കൊമ്പനെ കോടനാടേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ സുപ്രീംകോടതിയിൽ ആവർത്തിക്കുമെന്നാണ് സൂചന. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും.
അതിനിടെ, അരിക്കൊമ്പൻ വിഷയത്തില്‍ മൃഗ സനേഹികളുടെ സംഘടന സുപ്രീംകോടതിയിൽ തടസ ഹർജി നൽകി. സർക്കാർ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ആവശ്യം. 'വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി' എന്ന സംഘടനയാണ് ഹർജി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam