പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആസൂത്രണം നടന്നത് രണ്ടാഴ്ച മുമ്പ്, 3 പേര്‍ കസ്റ്റഡിയില്‍

Published : Apr 15, 2023, 08:12 AM IST
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആസൂത്രണം നടന്നത് രണ്ടാഴ്ച മുമ്പ്, 3 പേര്‍ കസ്റ്റഡിയില്‍

Synopsis

കാസർക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. 

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. 

തട്ടികൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ പരപ്പൻ പൊയിൽ, താമരശ്ശേരി ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്നവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാസർക്കോട് രജിസ്ട്രേഷൻ കാറും, വാടകയ്ക്ക് എടുത്ത് നൽകിയ യുവാവിനെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായവരിൽ നിന്നും ഷാഫിയെ ബന്ധിയാക്കി വെച്ചിരിക്കുന്ന സ്ഥലത്തേ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇവർ താമരശ്ശേരി, പരപ്പൻ പൊയിൽ ഭാഗങ്ങളിൽ കറങ്ങി നടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം